Tuesday, August 28, 2007

കമന്റ് അഗ്രിഗേറ്ററും പരിസ്ഥിതി പ്രശ്നങ്ങളും

മുകളില്‍ പറഞ്ഞിരിക്കുന്ന ഉദ്ദേശങ്ങളുമായി ഞാന്‍ പുതിയ ഒരു കട കൂടെ തുറക്കുന്നു..ലഡ്ഡു വിതരണം ഉടന്‍ തുടങ്ങുന്നതാണ്.

ഇത് ഇഞ്ചിപ്പെണ്ണിന്റെ സ്വതന്ത്ര ബ്ലോഗിങ്ങ് കീ ജയ്! എന്ന ബ്ലോഗില്‍ ഞാന്‍ വക്കാരിക്കായി ഞാനൊരു കമന്റിട്ടിരുന്നു. ഇടുന്നതിനു മുന്‍പേ കമന്റു ഡിലീറ്റ് ചെയ്യുന്ന വിദ്യ ഇഞ്ചിക്കു വശമുണ്ട് എന്നു സത്യമായിട്ടും എനിക്കറിയില്ലയിരുന്നു.. ഇതൊരു വ്യക്തിഹത്യോ തമ്മില്‍തല്ലോ ഉദ്ദേശിച്ചുള്ള പോസ്റ്റല്ല. മേല്‍ പറഞ്ഞ വിഷയത്തില്‍ (കമന്റ് അഗ്രിഗേറ്ററും പരിസ്ഥിതി പ്രശ്നങ്ങളും) എന്റെ അഭിപ്രായം..

സ്വതന്ത്ര ബ്ലോഗിങ്ങ് കീ ജയ്! എന്ന പോസ്റ്റിന്റെ രത്നചുരുക്കം ഇങ്ങനെ:
പിന്‍മൊഴി നിര്‍ത്തിയപ്പോള്‍ വിഷമം തോന്നിയെങ്കിലും ഇപ്പോള്‍ ഒരു അഗ്രിഗേറ്ററും ഇല്ലാതെ ബ്ലോഗ് ചെയ്യുന്നതിന്റെ നല്ല വശങ്ങള്‍ മനസ്സിലാക്കുന്നു. അഗ്രിഗേറ്ററില്‍ ഇല്ലെങ്കിലും പോസ്റ്റ് ആളുകള്‍ വായിക്കുന്നു. ട്രാഫിക് കുറയുന്നില്ല. ചര്‍ച്ചകള്‍ ഫോക്കസ്ഡ് ആകുന്നു. ജെയ് വിളികളും കൂക്കി വിളികളുമില്ല. പണ്ട് അഗ്രിഗേറ്റര്‍ ഉപയോഗിച്ചിരുന്നു എന്നോര്‍ക്കുമ്പോള്‍ ലജ്ജിക്കുന്നു.

ഇതു തന്നെ വളരെ പരത്തി പറഞ്ഞിരിക്കുന്നു. ഇതിനു ഞാന്‍ ഒരു കമന്റിട്ടു. വക്കര്‍ജി അതിനൊരു അഞ്ചന്ചര പേജ് (കട് : സാന്‍ഡോ)മറുപടി ഇട്ടു . ഇത്രേം കാര്യങ്ങള്‍ നിങ്ങള്‍ക്കിപ്പോഴും അവിടെ കാണാം. പണിത്തിരക്കില്‍ ആയിരുന്നെങ്കിലും വക്കരിയുടെ ആ കമന്റിനു ഞാന്‍ ഒരു നെടുനീളന്‍ മറുപടി ടൈപ്പ് ചെയ്തിട്ടു, തികച്ചും വിഷയത്തില്‍ മാത്രം ഊന്നിയത്. പക്ഷെ സെക്കന്റുകള്‍ക്കുള്ളില്‍ ആ കമന്റു ഡിലീറ്റ് ചെയ്യപ്പെട്ടു. അഗ്രിഗേറ്റര്‍ ഇല്ലാത്തതിന്റെ സ്വാതന്ത്ര്യം !! ഇഷ്ടപ്പെടാത്ത കമന്റു വന്നാല്‍ ഡിഷ്യും ! ആരും അറിയില്ല. എന്നാ പിന്നെ എന്റെ ഒന്നര സെന്റ് പുരയിടത്തില്‍ ഒരു പോസ്റ്റായിടാം എന്നു കരുതി.

സ്വതന്ത്ര ബ്ലോഗിങ്ങ് കീ ജയ്! എന്ന പോസ്റ്റു കണ്ടപ്പോള്‍ എനിക്കോര്‍മ്മ വന്നത് ഈ കഥ:

ദിവസവും നടന്നു പോയിരുന്ന ഒരാള്‍ ഒരു ദിവസം ഒരു സൈക്കിള്‍ വാങ്ങുന്നു. എവിടെ പോയാലും അയാള്‍ സൈക്കിളില്‍ പോയി തുടങ്ങി. സൈക്കിള്‍ ഇല്ലാതെ ഇത്ര നാള്‍ താന്‍ എങ്ങനെ ജീവിച്ചു എന്നു വരെ അയാള്‍ ചിന്തിച്ചു. നടന്നു പോകുന്നവരെ കണ്ടപ്പോള്‍ അയാള്‍ക്കു സഹതാപം തോന്നി "ഇവരെയൊക്കെ സമ്മതിക്കണം .." അയാള്‍ മനസ്സില്‍ ഓര്‍ത്തു. അങ്ങനെ ഇരിക്കെ പെട്ടൊന്നൊരു ദിവസം സൈക്കിള്‍ കേടാവുന്നു അതി ഭീകരമായ ഒരു മാസത്തെ റിപ്പയര്‍ ! (തന്നെ!). ഗത്യന്തരമില്ലാതെ അയാള്‍ വീണ്ടും നടന്നു പോകാന്‍ തുടങ്ങി. ആദ്യമൊക്കെ ഭയങ്കര ബുദ്ധിമുട്ടു തോന്നിയെങ്കിലും പതുക്കെ പതുക്കെ അയാള്‍ അതുമായി പൊരുത്തപ്പെട്ടു.പിന്നെപിന്നെ നടന്നു പോകുന്നതാണു നല്ലതെന്നു അയാള്‍ സ്വയം വിശ്വസിക്കാനും പ്രചിരിപ്പിക്കാനും തുടങ്ങി.മറ്റു സൈക്കിളുകളില്‍ പോകുന്നവരെ കളിയാക്കനും തുടങ്ങി. സൈക്കിള്‍ നന്നാക്കി കിട്ടിയാലും സൈക്കിളില്‍ പോകാന്‍ പറ്റാത്ത അവസ്ഥയിലും ആയി.

ഇത്രേ എനിക്കു തോന്നീള്ളൂ . പിന്‍മൊഴി ഉണ്ടായിരുന്നപ്പോള്‍ ഇവിടെ ഈ പറഞ്ഞ ഓഫും ചാറ്റുമെല്ലാം നടത്തിയുരുന്നവര്‍ ഇപ്പോ വല്യ ഉപദേശിയാകുമ്പോള്‍ വേറെ എന്തു തോന്നാന്‍ ..? ഓ മറന്നു... ഉപദേശവും ബ്ലോഗ് സ്വാതന്ത്ര്യത്തിന്റെ ഭാഗമാണല്ലോ..ഉപദേശിച്ചാട്ടെ..ഉപദേശിച്ചാട്ടെ..

ഇനി ഞാന്‍ അവിടെ ഇട്ട കമന്റിന്റിന്റെ അവ്സാന ഭാഗം :

കമന്റ് അഗ്രിഗേറ്റര്‍ ഗൂഗിള്‍ ബ്ലോഗറിന്റെ ഭാഗമല്ല. അതു നമ്മള്‍ ഉണ്ടാക്കിയതാണ്‌ അതായത് ഒരു ഓപ്ഷണല്‍. കിട്ടിയാല്‍ ഞാനും ഉപയോഗിക്കും. പിന്നെ അഗ്രിഗേറ്ററിലേക്കു വിടാതെ ഒളിച്ചിരുന്നു ചര്‍ച്ച നടത്തീട്ടു "കണ്ടാ ഞങ്ങളെ ആരും കൂക്കി വിളിക്കാത്തേ" എന്നു പറയുന്നതില്‍ അര്‍ഥമില്ല. ചര്‍ച്ചയില്‍ വാലിഡ് ആയിട്ടുള്ള കാര്യങ്ങള്‍ പറയാന്‍ കഴിയുന്ന പലരും ഇതറിയാതെ പോകുന്നുമില്ലേ..? പിന്‍മൊഴി ഉള്ള കാലത്ത് നല്ല ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ല എന്നു വക്കാരിക്കു പറയാന്‍ പറ്റുമോ..? പിന്നെ വിവാദ പരമായ പോസ്റ്റൊക്കെ ഇട്ടാല്‍ രണ്ടു ചീത്ത ഒക്കെ കേട്ടെന്നിരിക്കും. അതിനല്ലേ ബ്ലോഗറു ഡിലീറ്റ് എന്നൊരു ബട്ടണ്‍ പിടിപ്പിച്ചിരിക്കുന്നത്..ഒറ്റ അമുക്കങ്ങു വച്ചു കൊടുക്കണം. ഇപ്പോള്‍ മറുമൊഴിയിലും നല്ല ചര്‍ച്ചകള്‍ നടക്കുന്നു. ഉദ: മകര ജ്യോതി ചര്‍ച്ച. ചൊറിയുന്ന പോസ്റ്റിട്ടാല്‍ (ഇവിടാരും ഇട്ടെന്നല്ല)അഗ്രിഗേറ്റര്‍ ഇല്ലെങ്കിലും അലമ്പു നടക്കും. അപ്പോ ഇവിടെ നടക്കുന്ന കുഴപ്പങ്ങള്‍ക്കു കാരണം അഗ്രിഗേറ്റര്‍ ആണെന്നു ഞാന്‍ വിശ്വസിക്കുന്നില്ല .

മറുമൊഴികളെ ഇടിച്ചു താഴ്ത്താനും അവിടെ ഒരു ശ്രമം നടത്തീക്കണ്ടു. (ഞാനതിന്റെ ആരുമല്ല..എന്നാലും അഭിപ്രായം പറയാമല്ലോ..യേത്?) അതും ശരിയായില്ല. ആകെ അവിയല്‍ പരുവമായ ഈ പോസ്റ്റ് ഇവിടെ അവസാനിപ്പിക്കുന്നു. ഇഞ്ചിപ്പെണ്ണിനു ഒഴികെ ഇവിടെ ആര്‍ക്കും കമന്റിടാം..

20 comments:

ഉണ്ണിക്കുട്ടന്‍ said...

ഇതൊരു വ്യക്തിഹത്യോ തമ്മില്‍തല്ലോ ഉദ്ദേശിച്ചുള്ള പോസ്റ്റല്ല. മേല്‍ പറഞ്ഞ വിഷയത്തില്‍ (കമന്റ് അഗ്രിഗേറ്ററും പരിസ്ഥിതി പ്രശ്നങ്ങളും) എന്റെ അഭിപ്രായം..

sandoz said...

ഉണ്ണിക്കുട്ടാ അലമ്പെണ്ടാക്കല്ലേടാ....
അലമ്പെണ്ടാക്കാന്‍ നീയാരു സ്വതന്ത്ര ബ്ലോഗറോ.....

Unknown said...

എന്തോന്നെഡേയ് ഉണ്ണിക്കുട്ടാ പ്രശ്നം? നിനക്ക് സ്വാതന്ത്ര്യം കിട്ടിയാ? എങ്കില്‍ പതാക ഉയര്‍ത്തി മുട്ടായി വിതരണം ചെയ്യഡേയ്.

ഇതൊക്കെ എന്തോന്ന് സ്വാതന്ത്ര്യം അളിയാ? അഗ്രഗേറ്ററില്‍ ചേര്‍ന്നാല്‍ പോയില്ലെ സ്വാതന്ത്ര്യം. നീ പോയി തമിഴില്‍ ഒരു ബ്ലോഗ് തുടങ്ങ്, അതിഭയങ്കരമായ സ്വാതന്ത്ര്യം ആയിരിക്കും. പിന്മൊഴിയേയോ മറുമൊഴിയേയോ ആരെ വേണമെങ്കിലും കുറ്റം പറഞ്ഞോ ഒരുത്തനും ചോദിക്കാന്‍ വരില്ല പക്ഷെ കനിമൊഴിയെ മാത്രം കുറ്റം പറയരുത്. പറഞ്ഞാല്‍ ബാക്കിയുള്ള ദ്രാവിഡ മുന്നേറ്റം ഉണ്ണിക്കുട്ടന്റെ നെഞ്ചത്തൂടെ ആയിരിക്കും. :-)

sandoz said...

എന്തൊക്കെ പറഞ്ഞാലും എന്റെ സ്വാതന്ത്ര്യത്തില്‍ തൊട്ടാല്‍..
തൊട്ടവന്‍ വിവരമറിയും....
ധൈര്യമൊണ്ടേല്‍ തൊട്ട്‌ നോക്ക്‌..
പ്ലീസ്‌..ഒന്ന് തൊടൂന്നേ...

ഏറനാടന്‍ said...

ഉണ്ണിക്കുട്ടാ വെറുതെ ഇരുന്നൂടേ? ഇല്ലേല്‍ എന്റെ കൂടെ ഈ ബെഞ്ചിലിരി.. :)

ഫ്ലൈറ്റ്‌ വരാനിനിയും നേരമുണ്ടെന്നറിയിപ്പ്‌ കിട്ടി. ദുബായ്‌ വിമാനതാവളം ടെര്‍മിനല്‍-1-ലെ മുന്നിലെ ബെഞ്ചിലിരുന്നുകൊണ്ട്‌ ബൂലോഗചാനലിനുവേണ്ടി, ഏറനാടന്‍

Rasheed Chalil said...

സ്വാതന്ത്ര്യം തന്നെ ബ്ലൊഗിംഗ്.
സ്വാതന്ത്ര്യം തന്നെ കമന്റുകള്‍.
പാരതന്ത്ര്യം ബ്ലോഗികള്‍ക്ക്.
അനോണിയേക്കാള്‍ ഭയാനകം.

ഓടോ : തിരുവോണ ദിവസം ബോധം നഷ്ടപ്പെട്ട് മുന്നാം ദിവസ്ം ഉയര്‍ത്തെഴുനേല്‍പ്പിനായി നാടും നാ‍ട്ടാരും കാത്തിരിക്കുന്ന ബ്ലോഗാവ് : ശ്രീ സന്‍ഡോസ് ഗോണ്‍സല്‍‌വാസ് പെരേര എന്ന എട്ടുമുട്ടം ശശിയുടെ ബ്ലോഗ് പരിസ്ഥിതി മലീനീകരണത്തെക്കുറിച്ചുള്ള നെടുനീളന്‍ വാള് വെപ്പ് ഇന്ന് വൈകീട്ട് അഞ്ചിനു ശേഷം ...

പങ്കെടുക്കുക... വിജയിപ്പിക്കുക...

ഉണ്ണിക്കുട്ടന്‍ said...

പണ്ടു ഗാന്ധിജിക്കു ബ്ലോഗില്ലാഞ്ഞതു കഷ്ടമായിപ്പോയി അല്ലേ.. സ്വാതന്ത്ര്യത്തിനു വേണ്ടി ഇത്ര കഷ്ടപ്പെടേണ്ട വെല്ല കാര്യമുണ്ടായിരുന്നോ..? ചുമ്മാ കമന്റ് നോട്ടിഫിക്കേഷന്‍ അഡ്രസ് ഒന്നും കൊടുക്കാതിരുന്നാ മതിയാരുന്നു..അപ്പോ കിട്ടിയേനെ സ്വാതന്ത്ര്യം !

ഓടോ: അങ്ങാടിയില്‍ തോറ്റാല്‍ .. എന്ന പ്രയോഗം എന്നെ ഓര്‍മിപ്പിച്ച കൊറിയക്കാരന്‍ പ്രമോദിന്‍ പ്രത്യേക നന്ദി. പുള്ളിയും ആളൊരു കൊച്ചു സ്വതന്ത്രനാ..

തറവാടി said...

ഉണ്ണികുട്ടാ ,

ഇതു രസിച്ചു ,

എന്നാല്‍ അവസാനത്തെ ലൈന്‍ വേണമായിരുന്നോ എന്നൊരു തോന്നല്‍ ,
അരുതെന്നു പറയുന്നവന്‍ തന്നെ അതു ചെയ്യുന്നതു ശരിയെല്ലെന്നെന്‍റ്റെ മതം ,

( എന്നാണെന്‍റ്റെ ദൈവമെ ഇതില്‍ നിന്നുമൊരു മോചനമുണ്ടാകുക? , മനസ്സില്‍ ചോദിച്ചതാണേ!)

ഉണ്ണിക്കുട്ടന്‍ said...

തറവാടീ നന്ദി... ചുമ്മാ പറഞ്ഞൂ എന്നേ ഉള്ളൂ..ഇവിടെ ആര്‍ക്കും കമന്റാം ഞാന്‍ ഡിലീറ്റ് ചെയ്യില്ല. ഡിലീറ്റ് ചെയ്താലും എല്ലാവരും കാണും കാരണം ഞാന്‍ സ്വതന്ത്രന്‍ അല്ലല്ലോ..അഗ്രിഗേറ്ററിലൊക്കെ ഉള്ളതല്ലേ..

കീരിക്കാടന്‍ said...

അവസാനം പറഞ്ഞത് അസംബന്ധമായി കുട്ടാ. ഇഞ്ചിപ്പെണ്ണിനു വിലക്കേര്‍പ്പെടുത്താന്‍ മാത്രം ധൈര്യമോ?

ബൂലോകമഹാറാണി, നിന്തിരുവടി, രാജരാജശ്രീ, കുലോത്തമ അനോണി മഹാറാണിയുടെ തിരുവായ്ക്ക് എതിര്‍വായോ?

ആരവിടെ?

ഈ ഉണ്ണിക്കുട്ടനെപിടിച്ച് ഞരമ്പുരോഗി പട്ടം ചാര്‍ത്തി, വയറിളകുന്നതുവരെ കറിവേപ്പിലയിലെ ചക്ക പ്രധമന്‍ കുടിപ്പിച്ച് , യാഹൂ കോപ്പിറൈറ്റിന്റെ തീയിലിട്ട് കത്തിക്ക്

ഉടന്‍! ഇതു മഹാരാജ് കി ഉത്തരവ് ഹേ..

Mubarak Merchant said...

ബ്ലോഗിന്റെ പേരു രസിച്ചു ഉണ്ണിക്കുട്ടാ.. പോസ്റ്റും.. ഹഹഹ തേങ്ങാക്കൊല. അത് തന്നെ!!

Mr. K# said...

പോസ്റ്റിലെ വിഷയം സാധാരണ ബൂലോകത്ത് കാണാറുള്ളതു തന്നെ. ഒരു വലിയ ചര്‍ച്ച നടക്കുന്നു. അതിനിടക്ക് ബ്ലോഗുടമ തനിക്കിഷ്ടപ്പെടാത്ത കുറച്ചു കമന്റുകള്‍ ഡിലീറ്റ് ചെയ്യുന്നു. അഭിമാനം വ്രണപ്പെട്ട കമന്റര്‍ ആ കമന്റുകളൊക്കെ പെറുക്കിക്കൂട്ടി സ്വന്തം ബ്ലോഗില്‍ കൊണ്ടിട്ട് പോസ്റ്റാക്കുന്നു.


പക്ഷേ ഈ ബ്ലോഗിന്റെ റ്റൈറ്റില്‍ എനിക്കിഷ്ടപ്പെട്ടു. “തേങ്ങാക്കൊല“ :-)
പിന്നെ ഇതും “അങ്ങാടിയില്‍ ഞാന്‍ തോറ്റാല്‍ .... [മറ്റുള്ള ബ്ലോഗുകളില്‍ ഞാന്‍ അടികൂടി തോല്‍ക്കുമ്പോള്‍ തുന്നംപാടാന്‍ ഉള്ള സ്ഥലം]“. :-)

ഉണ്ണിക്കുട്ടന്‍ said...

അതെ കിതിരവട്ടാ വിഷയം ബൂലോകത്തു സാധാരണ കാണാറുള്ളതു തന്നെ.. പക്ഷെ ഞാനിട്ട കമന്റ് ആരെയും വ്യക്തിപരമായി വിമര്‍ശിച്ചു കൊണ്ടായിരുന്നില്ല .. പോസ്റ്റില്‍ പറഞ്ഞ വിഷയത്തില്‍ എന്റെ അഭിപ്രായം... അഗ്രിഗേറ്റര്‍ ഉപയോഗിക്കുന്നവര്‍ എല്ലാം മോശക്കാരാണെന്ന ധ്വനിയും ആ പോസ്റ്റില്‍ ഉണ്ടായിരുന്നു. അതു പുല്ലു പോലെ ഡിലീറ്റ് ചെയ്യാനുള്ള കാരണവും അഗ്രിഗേറ്ററില്‍ വരില്ല എന്നുള്ള ധൈര്യവും. അപ്പോ പിന്നെ ഇതല്ലാതെ എനിക്കു വേറെ മാര്‍ഗം ഇല്ലായിരുന്നു. :)

യരലവ~yaraLava said...

ഇവിടെയും ഒരു തേങ്ങാക്കുല കാണുന്നു.
http://nishana1.blogspot.com/

ഉണ്ണിക്കുട്ടന്‍ said...

നന്ദി യരലവ...അതു ഞാന്‍ കണ്ടിരുന്നില്ല. അതു 'തേങ്ങാക്കുല' അല്ലേ നുമ്മടെ 'തേങ്ങാക്കൊല' ആണല്ലോ..അപ്പോ കുഴപ്പമില്ലെന്നു തോന്നുന്നു. അല്ലേ..?

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:“വിവാദ പരമായ പോസ്റ്റൊക്കെ ഇട്ടാല്‍ രണ്ടു ചീത്ത ഒക്കെ കേട്ടെന്നിരിക്കും. അതിനല്ലേ ബ്ലോഗറു ഡിലീറ്റ് എന്നൊരു ബട്ടണ്‍ പിടിപ്പിച്ചിരിക്കുന്നത്..ഒറ്റ അമുക്കങ്ങു വച്ചു കൊടുക്കണം“

അതന്നേ ചെറിയ ഒരു തിരുത്തുണ്ട് വിവാദ പരമായ കമന്റൊക്കെ ഇട്ടാല്‍ ഡിലീറ്റ് ബട്ടണ്‍ ഒറ്റ അമുക്കങ്ങു വച്ചു കൊടുക്കണം.

സാല്‍ജോҐsaljo said...

എല്ലാം വസ്തുനിഷ്ടമായി പറഞ്ഞു തുടങ്ങിയിട്ട് അവസാനത്തെ വാചകം കടുത്തുപോയി മച്ചൂ...
അവര്‍ക്കു പറയാനുള്ള കാരണം കേള്‍ക്കാമായിരുന്നു എന്നു തോന്നുന്നു.

എന്തുമാവട്ടെ..

ഒന്നും പറയാ‍നില്ല, എല്ലാടത്തുമുള്ള വഴക്കുകേട്ട് മടുത്തു...

ശ്രീ said...

ഉണ്ണിക്കുട്ടാ...

ടൈറ്റിലു കലക്കി... ‘തേങ്ങാക്കൊല’

എന്തായാലും ചര്‍‌ച്ച തുടരട്ടെ... ഞാനീ വഴി വന്നപ്പോ ഒന്നു കയറീന്നേ ഉള്ളൂ
:)

Dinkan-ഡിങ്കന്‍ said...

ഡെയ് ഉണ്ണിക്കുട്ടാ, യെന്തെരിത്? നീ പുത്യേ ബ്ലോഗൊക്കെ തുടങ്ങ്യാ ഡിങ്കനെ അറിയിക്കാതെ.
പാലു കാച്ചിലിന് പകരം സാന്‍ഡോടെ വക കള്ള്‌കാച്ചില് കഴിഞ്ഞോ(ബാക്കീണ്ടൊ സാദനം?)

അവനാന്റെ സ്വാതന്ത്ര്യം അവനാന്റെ മൂക്കിന്റെ തുമ്പത്ത് അവസാനിക്കണ് എന്ന് മഹാനായ ഡിങ്കന്‍ പറഞ്ഞിരിക്കണത് നീ കേട്ടിട്ടില്ലേ ഉണ്ണിക്കുട്ടാ?

അതൊക്കെ പോട്ടെ ഓണം ഒക്കെ എങ്ങനെയിരുന്നു?

Unknown said...

oru cheriya paara

ഉണ്ണിക്കുട്ടന്‍ v/s അനോണിക്കുട്ടന്‍ http://manjhuthullikal.blogspot.com/2007/11/vs.html